നാടന്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം
കോഴിക്കോട്: കുറ്റിയാടി വട്ടക്കണ്ടിപ്പാറയില്‍ നാടന്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം. മൂന്നു പേര്‍ക്കു പരുക്കേറ്റതായാണു പ്രാഥമിക വിവരം. ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം.
സംഭവ സ്ഥലത്തു നിന്ന് അറ്റു പോയ വിരലുകളും ഒരു സഞ്ചി നാടന്‍ബോംബുകളും കണ്ടെടുത്തു. പരുക്കേറ്റവരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്നുപേര്‍ക്കു പരിക്കേറ്റതായും അവരെ ഒരു സ്‌കോര്‍പ്പിയോ വണ്ടിയില്‍ കൊണ്ടുപോയതായും നാട്ടുകാര്‍ പറഞ്ഞു.
മുസ്ലീം ലീഗിന് സ്വാധീനമുള്ള പ്രദേശമാണിത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications