Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്

Vote
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് രണ്ടു ഘട്ടമായി നടത്തിയ തിരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ്. രണ്ടാംഘട്ടവും പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 75.16. അന്തിമ കണക്കില്‍ നേരിയ വ്യത്യാസം വരാനിടയുണ്ട്.

തിങ്കളാഴ്ച ഏഴുജില്ലകളില്‍ നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ 75 ശതമാനമാണ് പോളിങ്. ആദ്യഘട്ടത്തില്‍ 75.33 ശതമാനമായിരുന്നു. രണ്ടാംഘട്ടത്തിലെ പോളിങ്ങും ആദ്യഘട്ടത്തിനൊപ്പം തന്നെ ഉയര്‍ന്നിരിക്കുകയാണ്.

പോളിങ്ശതമാനം വര്‍ധിച്ചെങ്കിലും വോട്ട് ചെയ്തവരുടെ എണ്ണം 2005ലെക്കാള്‍ ഏറെയൊന്നും കൂടിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞതവണ 1.69 കോടിപ്പേര്‍ വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ഇത്തവണ 1.70 കോടിപ്പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് താത്കാലിക കണക്ക്.

അന്തിമപോളിങ് ശതമാനം പുറത്തുവരുമ്പോഴേ യഥാര്‍ഥചിത്രം ലഭിക്കൂ. 2005ല്‍ 62.04 ശതമാനമായിരുന്നു പോളിങ്. 2000ല്‍ 72.05 ശതമാനവും.

2009 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ഉയര്‍ന്ന പോളിങ് ശതമാനമാണ് ഇക്കുറി തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായത്. അന്ന് 73.33 ശതമാനമായിരുന്നു പോളിങ്.

രണ്ടാംഘട്ടത്തില്‍ ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍പേര്‍ വോട്ടുചെയ്തത്. 77.75 ശതമാനം. ഏറ്റവും കുറവ് തൃശ്ശൂരിലും ഇടുക്കിയിലുമാണ് (73 ശതമാനം).

രണ്ടുഘട്ടങ്ങളും പിന്നിട്ടതോടെ സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പ് ഏറെക്കുറെ പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയിലെ വേളം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ തദ്ദേശവാര്‍ഡുകളില്‍ 30 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

കൊച്ചി നഗരസഭയിലെ 20ാം വാര്‍ഡിലെ നാലാം ബൂത്തില്‍ ചൊവ്വാഴ്ച റീപോളിങ് നടക്കും. വോട്ടിങ്ങിനിടെ യന്ത്രം തകരാറിലായതിനെ തുടര്‍ന്നാണിത്.

ഇടുക്കി ജില്ലയില്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ രണ്ടാംനമ്പര്‍ ബൂത്തില്‍ 50 ബാലറ്റ് പേപ്പറുകള്‍ കാണാതായെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപണമുന്നയിച്ചു. ഇത് തര്‍ക്കത്തിന് കാരണമായി. വോട്ടെണ്ണുമ്പോള്‍ പോള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ട് പെട്ടിയിലുണ്ടെന്നുകണ്ടാല്‍ ഇവിടെ റീപോളിങ് നടത്തും. ബുധനാഴ്ച വോട്ടെണ്ണി ഫലംപ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+