2വയസ്സുകാരിയെ മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ പിടിയില്‍
കല്ലമ്പലം: രണ്ടുവയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ കുട്ടിയുടെ രണ്ടാനച്ഛനായ ആറ്റിങ്ങല്‍ രാമച്ചംവിള അരുണ്‍ നിവാസില്‍ അരുണി (27)നെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.
പുല്ലൂര്‍മുക്കിന് സമീപം പ്ലാവിള സൗദാമന്‍സിലില്‍ വാടകക്ക് താമസിക്കുന്ന കടയ്ക്കാവൂര്‍ സ്വദേശിനി നിജയുടെ ആദ്യഭര്‍ത്താവിലുള്ള കുട്ടിയായ അഖില (രണ്ട്)യെ രണ്ടാം ഭര്‍ത്താവ് അരുണ്‍ വൈദ്യുത വയര്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശയായ അഖില കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തുടര്‍ന്ന് അഖിലയുടെ മാതാവ് നിജയുടെ പരാതി പ്രകാരം കല്ലമ്പലം പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കുട്ടിയോടുള്ള സ്‌നേഹം മൂലം ഭാര്യക്ക് തന്നോട് സ്‌നേഹം കുറഞ്ഞുപോകുന്നു എന്ന ധാരണയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications