കവി അയ്യപ്പന് കേരളത്തിന്റെ അന്ത്യാഞ്ജലി

കഴിഞ്ഞ വ്യാഴാഴ്ച്ച മരിച്ച കവിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് രാവിലെ നേമത്തുള്ള അയ്യപ്പന്റെ വീട്ടില്‍ കൊണ്ടുവന്നതിനു ശേഷം 12 മണിയോടെ വി.ജെ.ടി. ഹാളിലും തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബിലും പൊതുദര്‍ശനത്തിന് വെച്ചു.
സമൂഹത്തിന്റെ നാനാ തുറിയില്‍പ്പെട്ട ഒട്ടേറെ പ്രമുഖര്‍ കവി അയ്യപ്പന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ തൈക്കാട്ട് ശാന്തികവാടത്തില്‍ എത്തിച്ച ശേഷം നാലരയോടെ സംസ്‌കരിച്ചു.
പ്രകൃതിക്കൊപ്പം ജീവിച്ച അയ്യപ്പന്റെ മൃതദേഹം സംസ്‌ക്കരിയ്ക്കുന്നത് വൈകിപ്പിച്ചതില്‍ ചില കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.












Click it and Unblock the Notifications