കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവചനങ്ങള്‍ ബാക്കിയാക്കി പോള്‍ നീരാളി വിടപറഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

Paul the Octopus dies ‎
ജര്‍മ്മനി: ലോകകപ്പ് ഫുട്‌ബോള്‍ പ്രവചനത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന പോള്‍ നീരാളി ലോകത്തോട് വിട പറഞ്ഞു. ജര്‍മ്മനിയിലെ സീലൈഫ് അക്വേറിയം ജനറല്‍ മാനേജരാണ് പോള്‍ നീരാളിയുടെ അന്ത്യവാര്‍ത്ത പുറത്തുവിട്ടത്. രണ്ട് വയസ്സ് പ്രായമുള്ള പോളിന്റെ സ്വഭാവിക അന്ത്യമായിരുന്നുവെന്ന് അക്വേറിയം അധികൃതര്‍ അറിയിച്ചു.

ഇംഗ്ലണ്ടിലെ വേമൗത്തില്‍ 2008ല്‍ ജനിച്ച പോള്‍ 2008ലെ യൂറോ കപ്പില്‍ ജര്‍മ്മന്‍ ടീമിന്റെ വിജയപരാജയങ്ങള്‍ പ്രവചിച്ചതോടെയാണ് പോള്‍ വാര്‍ത്തകളിലെ താരമായി മാറിയത്. അന്ന് ജര്‍മ്മനിക്കുവേണ്ടിയുള്ള പോളിന്റെ പ്രവചനങ്ങള്‍ ഒറ്റത്തവണ മാത്രമാണ് തെറ്റിയത്. ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഫൈനല്‍ മത്സരമുള്‍പ്പെടെ പോള്‍ നടത്തിയ പ്രവചനം നൂറ് ശതമാനവും കൃത്യമായതോടെ ലോകമാധ്യമങ്ങളില്‍ നീരാളിക്കുട്ടന്‍ നിറഞ്ഞു.

വളരെ കൗതുകമുണര്‍ത്തുന്ന രീതിയിലായിരുന്നു പോളിന്റെ പ്രവചനം. രണ്ട് പാത്രങ്ങളില്‍ പോളിന് ഇഷ്ടപ്പെട്ട ഭക്ഷണം വയ്ക്കും. രണ്ടു പാത്രങ്ങളിലും മത്സരിയ്ക്കുന്ന ടീമുകളുടെ കൊടിയുമുണ്ടാകും. പോള്‍ ഏതു പാത്രത്തിലെ ഭക്ഷണമാണൊ എടുക്കുന്നത് ആ പാത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന കൊടിയുള്ള രാജ്യത്തിന്റെ ടീം ജയിക്കും. പോളിന്റെ ഈ പ്രവചനം ലൈവായി തന്നെ ലോകവ്യാപകമായി സംപ്രേക്ഷണം ചെയ്തിരുന്നു.

പോള്‍ തോല്‍ക്കുമെന്ന് പ്രവചിച്ച ടീമുകളുടെ ആരാധകര്‍ നീരാളിയെ കൊല്ലാനും ജയിച്ച ടീമുകള്‍ പോളിനെ വാഴ്ത്താനും ആരംഭിച്ചതോടെ ജര്‍മ്മനിയിലെ സീലൈഫ് അക്വേറിയം ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ലോകകപ്പ് ഫൈനല്‍ പ്രവചനവും ശരിയായതോടെ വന്‍തുക കൊടുത്ത് പോളിനെ വാങ്ങാന്‍ പലരും ശ്രമിച്ചിരുന്നു. എന്നാല്‍ ജര്‍മ്മന്‍ അക്വേറിയം അധികൃതര്‍ ഇതിന് വഴങ്ങിയിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X