കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‍മാന്‍ പാട്ടുനിര്‍ത്തുന്നു

  • By Ajith Babu
Google Oneindia Malayalam News

Sony is shutting down production of its revolutionary portable music player.
ടോക്കിയോ: ഒരു തലമുറയുടെ കാതുകളില്‍ സംഗീതമെത്തിച്ച വാക്‍മാന്‍ ഓര്‍മ്മയിലേക്ക്. മൂന്ന് ദശാബ്ദത്തോളം സംഗീതപ്രേമികളെ ഹരം കൊള്ളിച്ച വാക്‍മാന്‍ കാസറ്റ് പ്ലെയറിന്റെ നിര്‍മാണം സോണി കമ്പനി നിര്‍ത്തി.

ഡിജിറ്റല്‍ യുഗത്തില്‍ ഈ ഉപകരണത്തിന് ഭാവിയില്ലെന്ന് കണ്ടാണ് സോണി ഇതിന്റെ ഉദ്പാദനം അവസാനിപ്പിയ്ക്കുന്നത്. അവസാനമായി നിര്‍മിച്ച വാക്മാനുകളുടെ ശേഖരം വില്‍പനയ്ക്കായി ജപ്പാനിലെ ചില്ലറ വില്‍പനക്കാര്‍ക്ക് കമ്പനി കൈമാറിക്കഴിഞ്ഞു. അത് വിറ്റു തീരുന്നതോടെ വാക്മാന്‍ യുഗത്തിന് തിരശ്ശീല വീഴും.

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ലോകത്ത് 220 മില്യണ്‍ വാക്‍മാന്‍ കാസറ്റ് പ്ലെയറുകള്‍ വിറ്റു പോയിട്ടുണ്ട്.
1979 ജൂലൈ ഒന്നിനാണു സംഗീത പ്രേമികളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വാക്‍മാന്‍ കാസറ്റ് പ്ലെയര്‍ സോണി വിപണിയിലെത്തിച്ചത്. പുറത്തിറക്കിയ മാസം സോണി 30,000 പ്ലെയറുകള്‍ വിറ്റഴിച്ചിരുന്നു. ഒരു ദശാബ്ദത്തിനിടയില്‍ 50 മില്യണ്‍ പ്ലെയറുകള്‍ വിറ്റുപോയി. സോണിയുടെ സഹസ്ഥാപകന്‍ മാസാരു ഇബ്കയാണ് ഈ ഉത്പന്നത്തിന്റെ ആശയം നല്‍കിയത്.

എന്നാല്‍ ഡിജിറ്റല്‍ യുഗത്തിന്റെ ആരംഭം കാസറ്റ് വിപണിയുടെ അസ്തമയത്തിന് തുടക്കം കുറിച്ചു. സിഡിയും എംപി3 ഫയലുകളുമായി സംഗീതം രൂപാന്തരം പ്രാപിച്ചതോടെ വാക്‍മാനും സ്‌റ്റോപ്പ് ബട്ടണ്‍ അമര്‍ത്തേണ്ടി വരികയായിരുന്നു.

വാക്‍മാന്റെ ഒഴിവിലേക്ക് ഇടിച്ചുകയറിയ ആപ്പിളിന്റെ ഐപോഡ് വിപണിയില്‍ പുതുചരിത്രമെഴുതി. 2001ല്‍ വിപണിയിലെത്തിയത് മുതല്‍ ഇതുവരെ 277 മില്യണ്‍ ഐപോഡുകളാണ് വിറ്റുപോയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X