പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ മദ്യക്കുപ്പി
ദില്ലി: ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.
വസുന്ധര എന്‍ക്‌ളേവ് സോമര്‍വില്ല സ്‌കൂള്‍ വിദ്യാര്‍ഥി മധുകര്‍ പവാര്‍(17)ആണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്കു ചാടിയത്.
ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ ധരംശില ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
മദ്യക്കുപ്പി കണ്ടെത്തിയ പ്രിന്‍സിപ്പല്‍ മാതാപിതാക്കള്‍ക്കു ഫോണ്‍ ചെയ്യവേയാണ് വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നു ചാടിയത്.
ഇതിന് മുമ്പ് സ്‌കൂള്‍ മതില്‍ക്കെട്ടിനകത്തുവച്ച് പടക്കം പൊട്ടിച്ചതിനും മധുകര്‍ ശിക്ഷാ നടപടി നേരിട്ടിട്ടുണ്ടത്രേ.












Click it and Unblock the Notifications