Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ഇംഗ്ലീഷ് ദേവിയ്ക്ക് ക്ഷേത്രം

ലഖ്‍നൊ: ഇംഗ്ലീഷ് ദേവിയെക്കുറിച്ച് കേട്ടിട്ടുണ്ടോ, ഇനി ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ ഖേരി ജില്ലയിലെ ബന്‍ഗ ഗ്രാമത്തില്‍ എത്തിയാല്‍ ഇംഗ്ലീഷ് ദേവിയെ മാത്രമല്ല ദേവിയുടെ ക്ഷേത്രവും കാണാന്‍ കഴിയും.

ദളിത് വിഭാഗക്കാരില്‍ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനുള്ള വിമുഖത അകറ്റാനും ഇവരുടെ ഇംഗ്ലീഷ് കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ക്ഷേത്രനിര്‍മ്മാണത്തിന്റെ പ്രധാന ഉദ്ദേശം. അതുകൊണ്ടുതന്നെ ദേവിയും ദളിതയാണ്, ദളിത് അംഗ്രേസി ദേവിയെന്നാണ് ദേവിയുടെ പേര്.

മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇംഗ്ലീഷ് ഉച്ഛാരണം കേട്ട് തങ്ങള്‍ മടുത്തുവെന്നും ശരിയായ ഇംഗ്ലീഷ് ഭാഷയുടെ പ്രചാരണത്തിനായിക്കൂടിയാണ് അംഗ്രേസി ദേവി എന്ന പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നും സംഘാടകര്‍ പറയുന്നു.

കമ്പ്യൂട്ടറിന്റെ രൂപത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. ചരിത്രകാരനും കവിയുമായിരുന്ന മെക്കാളെ പ്രഭുവിന്റെ ജന്മദിനമായ ഒക്ടോബര്‍ 25ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം ചടങ്ങ് നവംബറിലേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.

കറുത്ത ഗ്രാനൈറ്റില്‍ മൂന്നടി പൊക്കത്തിലാണ് ഇംഗ്ലീഷ് ദേവിയുടെ രൂപം നിര്‍മ്മിക്കുക. 2010 ഏപ്രിലിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഇതിനോട് അനുകൂലമനോഭാവമുള്ളവരില്‍ നിന്നു ലഭിച്ച സംഭാവനയാണ് ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

ദേവിയ്ക്ക് ഗാനാര്‍ച്ചന അര്‍പ്പിക്കാന്‍ ഗ്രാമീണര്‍ തന്നെ ഒരു ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. പൂജ നടത്തുന്ന അവസരങ്ങളില്‍ ഇത് ആലപിക്കുമെന്നും സംഘാടകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+