പര്‍ദ്ദയണിഞ്ഞ സ്ത്രീ കുട്ടിയെ തട്ടിക്കൊണ്ടുപോയി
ഹൈദരാബാദ്: ഹൈദരബാദിലെ നിലോഫര്‍ ആശുപത്രിയില്‍ നിന്ന് 11 മാസം പ്രായമായ കുഞ്ഞിനെ തട്ടി കൊണ്ടുപോയതായി പരാതി.
നിസാമാബാദ് ജില്ലയിലെ അര്‍മൂര്‍ പട്ടണത്തില്‍ നിന്നുള്ള വെങ്കട്-സുനിത ദമ്പതിമാരുടെ ഇളയ മകന്‍ അജയ്‌നെയാണ് കാണാതായിരിക്കുന്നത്. മൂത്ത മകന്റെ ചികിത്സക്കായി ഹൈദരാബാദില്‍ എത്തിയതായിരുന്നു വെങ്കടും സുനിതയും.
ആശുപത്രിയില്‍ വച്ച് സൗഹൃദം നടിച്ച് അടുത്തുകൂടിയ പര്‍ദ്ധ ധരിച്ചിരുന്ന സ്ത്രീയാണ് കുട്ടിയെ മോഷ്ടിച്ച് കടന്നു കളഞ്ഞതെന്ന് മാതാപിതാക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
ആശുപത്രിയ്ക്ക് പുറത്തുവച്ചാണ് ഇവരെ പരിചയപ്പെട്ടതെന്നും ആശുപത്രിക്കുള്ളിലേക്ക് പോയ സമയം കുട്ടിയെ കുറച്ചു നേരത്തേക്ക് സ്ത്രീയുടെ പക്കല്‍ ഏല്‍പ്പിച്ചുവെന്നും സുനിതയും വെങ്കടും പറയുന്നു. തിരിച്ചു വന്നപ്പോള്‍ സ്ത്രീയെയും കുട്ടിയേയും കാണാനില്ലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ആശുപത്രിയിലെ സി.സി. ടിവിയില്‍ സ്ത്രീയുടെ ചിത്രം തെളിഞ്ഞിട്ടുണ്ടെന്നും കുട്ടിയെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് വക്താവ് അറിയിച്ചു.












Click it and Unblock the Notifications