ഐടി, യുഎസില്‍ കുടിയേറാനുള്ള മാര്‍ഗമല്ല
ബാംഗ്ലൂര്‍: വിദേശത്തേയ്ക്ക് കുടിയേറാനുള്ള മാര്‍ഗമായി ഐടി രംഗത്തെ ജോലിയെ കാണരുതെന്ന് ഇന്‍ഫോസിസ് മെന്റര്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ഇന്ത്യയില്‍ മികച്ച സ്ഥാനങ്ങളിലെത്താനാണ് ഇവര്‍ ശ്രമിയ്ക്കേണ്ടത്.
തൊഴിലില്‍ ഉന്നതിയിലെത്താന്‍ യു എസിനേക്കാള്‍ മെച്ചപ്പെട്ട അവസരമാണ് ഇന്ത്യയില്‍ ഉള്ളത്. ഇതിനെ അവഗണിയ്ക്കരുത്. പക്ഷേ ഇപ്പോള്‍ ഐടി രംഗത്തെത്തുന്ന യുവാക്കളില്‍ ഭൂരിഭാഗവും ഇതിനെ കാണുന്നത് യു എസില്‍ പോകാനുള്ള ഒരു ഉപാധിയായിട്ടാണ്.
യു എസില്‍ പോകാനായി എച്ച ഒണ്‍ ബി വിസ നേടുക, പിന്നീട് യു എസില്‍ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കുക, അവിടെ സ്ഥിരതാമസമാക്കുക ഇതാണ് ഇപ്പോള്‍ ഐടി മേഘലയില്‍ എത്തുന്ന യുവാക്കളില്‍ ഏറെ പേരുടേയും ലക്ഷ്യം. ഇത് തെറ്റായ തന്ത്രമാണ്.
യുവാക്കള്‍ക്ക് മെച്ചപ്പെട്ട ശമ്പളം കിട്ടണം. അത് ഇന്ത്യയില്‍ ചെലവാക്കപ്പെടണം. അല്ലാതെ വിദേശത്ത് പോകലാവരുത് അവരുടെ ലക്ഷ്യം. വിദേശത്തുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ ശന്പളം 50 ഇരട്ടി ആക്കേണ്ട ആവശ്യം ഇല്ല. പകരം മെച്ചപ്പെട്ട സ്കൂളുകളും വൈദ്യുതിയും തൊഴില്‍ സ്ഥലത്തെത്താന്‍ മികച്ച യാത്രാ സൗകര്യവും നല്‍കിയാല്‍ മതിയാവും. ഇത് റോക്കറ്റ് സാങ്കേതിക വിദ്യയൊന്നുമല്ല. പല രാജ്യങ്ങളും ഇത് അനായാസം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കഴിയുന്നത്ര ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ തുടങ്ങണം. ഇംഗ്ലീഷ് വിദ്യാഭ്യാസം ഇല്ലെങ്കില്‍ പുതിയ തലമുറയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകാനും അവിടെ ജോലി ചെയ്യാനുമാവില്ല.
നല്ല വരുമാനം നേടി ഇന്ത്യയില്‍ തന്നെ ജീവിയ്ക്കുന്നതിന്റെ സുഖം വേറെയാണ്. വിദേശത്ത് പോയാല്‍ നല്ല വരുമാനം ഉണ്ടാവും. പക്ഷേ വിദേശത്ത് ജീവിയ്ക്കുന്ന അസ്വസ്ഥതകള്‍ ഉണ്ടാവും. അത് ഒരിയ്ക്കലും മാറ്റാനാവില്ല. മൂര്‍ത്തി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications