കാലുമാറ്റം തടയാനും ഐ.ടി റെയ്ഡ്
ബാംഗ്ലൂര്‍:കാലുമാറ്റം തടയാന്‍ കര്‍ണാടകത്തില്‍ വ്യാപകമായ വരുമാന നികുതി റെയ്ഡുകള്‍ നടക്കുകയാണ്. കര്‍ണാടകത്തില്‍ ബി ജെ പി മന്ത്രിമാരുടേയും എം എല്‍എമാരുടെയും സ്വകാര്യ ഓഫീസുകളില്‍ വരുമാനി നികുതി വിഭാഗം റെയ്ഡ് വ്യാപകമായി. ഒക്ടോബര്‍ 25 തിങ്കളാഴ്ചയും 26 ചൊവ്വാഴ്ചയും റെയ്ഡ് നടന്നു.
നികുതി റെയ്ഡ് നടത്തി കോണ്‍ഗ്രസ്, ജനതാ ദള്‍ എംഎല്‍എമാരെ ബിജെപി ചാക്കിടുന്നത് നിറുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ ബി ജി പി ചാക്കിടുന്നത് തടയാനുള്ള പരോക്ഷ നടപടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. എന്നാല്‍ ബിജെപി എം എല്‍ എ മാരെ ചാക്കിട്ട ജനതാദള്‍, കോണ്‍ഗ്രസ് അംഗങ്ങളുടെ സ്വകാര്യ ഓഫീസുകളില്‍ റെയ്ഡ് നടക്കുന്നുമില്ല.
രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വരുമാന നികുതി റെയ്ഡുകള്‍ നടത്തുമെന്ന് രണ്ട് ദിവസത്തിന് മുന്പ് കര്‍ണാടക മുഖ്യമന്ത്രി യഡിയൂരപ്പ പറഞ്ഞിരുന്നു. അതിന് പിന്നാലേയാണ് ഈ റെയ്ഡ്.
കര്‍ണാടകത്തിലെ ബി.ജെ.പിയുടെ സാന്പത്തിക സ്രോതസായ ബെല്ലാരിയിലെ ഖനി രാജാക്കന്മാരുമായി അടുപ്പമുള്ളവരുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിലും വസതികളിലും ആദായനികുതി വകുപ്പുകാര്‍ മിന്നല്‍പരിശോധന നടത്തിയത്. മന്ത്രിമാര്‍ കൂടിയായ റെഡ്ഡി സഹോദരന്മാരെ നേരിട്ട് പിടികൂടാന്‍ ഒരുങ്ങിയിട്ടില്ലെങ്കിലും ഇവരുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സംസ്ഥാന ആരോഗ്യമന്ത്രി രാമലുവിനെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
കാല് മാറ്റത്തിനായി പണം ഒഴുക്കുന്നത് ഈ പരിശോധന വഴി തടയാനാവുമെന്ന പ്രതീക്ഷയിലാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസുകാര്‍.












Click it and Unblock the Notifications