മൊബൈല്‍ പോര്‍ട്ടബിലിറ്റി നവംബറില്‍
ദില്ലി: മൊബൈല്‍ ഫോണ്‍ നന്പര്‍ പോര്‍ട്ടബിലിറ്റി 2010 നവംന്പര്‍ മുതല്‍ തുടങ്ങുമെന്ന ടെലകോം മന്ത്രി എ രാജ പറഞ്ഞു. നന്പര്‍ മാറാതെ തന്നെ ഓപ്പറേറ്റര്‍ മാറാനാവുന്നതിനെയാണ് നന്പര്‍ പോര്‍ട്ടബിലിറ്റി എന്ന് പറയുന്നത്. ബിഎസ്എന്‍എല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിയ്ക്കവേയാണ് രാജ ഇത് വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നവംബര്‍ ഒന്നിന് ഉണ്ടാവും. ആദ്യഘട്ടമായി വടക്കേ ഇന്ത്യയിലും പടിഞ്ഞാറേ ഇന്ത്യയിലും ഉള്ള പതിനൊന്ന് ടെലകോം സര്‍ക്കിളിലായിരിയ്ക്കും ഇത് തുടങ്ങുക.
ജനുവരി ഒന്നിന് നടപ്പാക്കാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് ഇത് വൈകിയത്.












Click it and Unblock the Notifications