എട്ടര കഴിഞ്ഞാല്‍ ബാല്‍ താക്കറെയ്ക്ക് വെള്ളമടി?

വെറുതെ ചൊറിയാന്‍ നില്‍ക്കാതെ, ജനങ്ങള്‍ തങ്ങള്‍ക്ക് തരുന്ന പിന്തുണ അംഗീകരിക്കാനുള്ള മനോഭാവമാണ് ശിവസേനയും ബാല്‍ താക്കറെയും കാണിക്കേണ്ടതെന്നും രാജ് താക്കറെ പറഞ്ഞു.
പഴയ കാര്യങ്ങള്‍ തോണ്ടിയെടുക്കാനാണ് ബാല്‍ താക്കറെയുടെ ഭാവമെങ്കില്‍ ഞങ്ങള്‍ക്കും തോണ്ടാനറിയാം.
എംഎന്‍എശിന് ലഭിക്കുന്ന ജനപിന്തുണയില്‍ അസൂയപ്പെടുകയല്ല വേണ്ടത്. എന്തുകൊണ്ട് ശിവസേനയ്ക്ക് വോട്ട് കിട്ടുന്നില്ലെന്നും നവനിര്‍മാണ്‍ സഭയ്ക്ക് വോട്ട് കിട്ടുന്നുവെന്നും വിശകലനം ചെയ്യുകയാണ് ബാല്‍ താക്കറെ ചെയ്യേണ്ടത്- രാജ് പറഞ്ഞു.
ശിവസേനയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി ഞാനാണ് ഉദ്ധവിനെ നിയമിച്ചത് എന്നാണ് ബാല്‍ താക്കറെ പറഞ്ഞുനടക്കുന്നത്. ഒരു ലോക്കല്‍ സെക്രട്ടറിയെ പോലും നിയമിക്കാനുള്ള അധികാരം ബാല്‍ താക്കറെ എനിക്ക് തന്നിരുന്നില്ല. പിന്നെ ഞാനെങ്ങനെയാണ് ശിവസേനയുടെ എക്‌സിക്യൂട്ടീസ് പ്രസിഡന്റിനെ നിയമിക്കുക- അദ്ദേഹം ചോദിച്ചു.
്ഇക്കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ചടങ്ങിലാണ് ബാല്‍ താക്കറെയെ രാജ് താക്കറെ വിമര്‍ശിച്ചത്. ഇതോടെ രാജ് താക്കറെയും ശിവസേനാ മേധാവി ബാല്‍ താക്കറെയ്ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ വീണ്ടും മറനീക്കി.
വളര്‍ത്തി വലുതാക്കി നേതാവാക്കിയ ബാല്‍ താക്കറെയ്‌ക്കെതിരെ രാജ് ഇപ്പോള്‍ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ ശിവസേനയെ അമ്പരപ്പിച്ചിരിക്കുകയാണ്.
മൂന്ന് വര്‍ഷം മുമ്പ് 2006ലാണ് ശിവസേന വിട്ട് രാജ് താക്കറെ പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയായ മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന ഉണ്ടാക്കിയത്. ആ സമയത്തുപോലും ബാല്‍ താക്കറെയെ വിമര്‍ശിക്കാന്‍ രാജ് മുതിര്‍ന്നിരുന്നില്ല.












Click it and Unblock the Notifications