ചാറ്റിനിടെ തലാഖ് പറഞ്ഞ ഭര്‍ത്താവ് കുരുക്കില്‍
ലഖ്‌നൊ: ഇന്റര്‍നെറ്റ് ചാറ്റിങിനിടെ ഭാര്യയോട് തമാശയായി തലാഖ് പറഞ്ഞ ഭര്‍ത്താവ് കുരുക്കിലായി. ആഗ്രഹിക്കാതെതന്നെ വിവാഹമോചന നടപടികള്‍ക്ക് വിധേയനാകേണ്ടിവന്നിരിക്കുകയാണ് ഖത്തറില്‍ ജോലി ചെയ്യുന്ന ഈ ഉത്തര്‍പ്രദേശ് സ്വദേശി.
സ്‌കൈപ്പിലൂടെ ചാറ്റുചെയ്യുന്നതിനിടെയാണ് ഇയാള്‍ ഭാര്യയോട് മൂന്നു തവണ തമാശയായി തലാഖ് പറഞ്ഞത്. തലാഖ് ടൈപ്പ് ചെയ്ത് പോയ കാര്യം യുവാവ് ലഖ്‌നൊവിലെ ഇസ്ലാം മത സ്ഥാപനമായ ദിയോബന്ദിന്റെ ഫ്ത്‌വ വിഭാഗമായ ദാര്‍ ഉല്‍ ഇഫ്തയെ എഴുതി അറിയിച്ചു.
തമാശയായിട്ടാണെങ്കിലും തലാഖ് ചൊല്ലിയ സ്ഥിതിയ്ക്ക് വിവാഹം ബന്ധം മുറിഞ്ഞുവെന്നായിരുന്നു ഇഫ്തയുടെ വിധി.
മാത്രമല്ല ഇനി ഇയാള്‍ക്ക് ഭാര്യയെ തിരികെ വിവാഹം ചെയ്യണമെങ്കില്‍ ഹലാല കഴിഞ്ഞു മാത്രമേ സാധിയ്ക്കുകയുള്ളുവെന്നും ദാര്‍ ഉല്‍ ഇഫ്ത വ്യക്തമാക്കിയിരിക്കുകയാണ്.
ഇനി യുവാവിന് ഭാര്യയെ വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരു പുരുഷന്‍ അവരെ വിവാഹം ചെയ്ത് തലാഖ് ചൊല്ലുകയും ഇതിനൊപ്പമുള്ള നാല്‍പത് ദിവസത്തെ ഇദ്ദാത്ത് ആചരിക്കുകയും വേണം. ഇക്കാലയളവില്‍ സ്ത്രീകള്‍് ആഘോഷങ്ങളിലും പൊതു ചടങ്ങുകളിലുമൊന്നും പങ്കെടുക്കാന്‍ പാടില്ല.












Click it and Unblock the Notifications