മങ്കടയില്‍ അലി എഫക്ട്; യുഡിഎഫ് മുന്നില്‍
മലപ്പുറം: ജില്ലയിലെ മങ്കടയില്‍ അലി എഫക്ടില്‍ യുഡിഎഫിന് വിജയം. മങ്കട ബ്ലോക്ക് പഞ്ചായത്തിലെ ഫലം അറിവായ എട്ട് വാര്‍ഡുകളിലും യുഡിഎഫ് ആധിപത്യമാണ്.
മലപ്പുറം ജില്ലയില്‍ മൊത്തത്തില്‍ യുഡിഎഫ് മുന്‍തൂക്കം നേടിയിട്ടുണ്ട്. പൊന്നാനി നഗരസഭയില്‍ ഫലം അറിവായതില്‍ 16 ഇടത്ത് യുഡിഎഫും ഒന്‍പത് ഇടങ്ങളില്‍ എല്‍ഡിഎഫും വിജയിച്ചു.
മഞ്ചേരിയില്‍ യുഡിഎഫ് 19, എല്‍ഡിഎഫ് 2, മലപ്പുറം യുഡിഎഫ് 12, എല്‍ഡിഎഫ് 9, ലീഗ് വിമതന്‍ ഒന്ന് എന്ന നിലയിലാണ്.
നിലമ്പൂര്‍ എല്‍ഡിഎഫ്3, പെരിന്തല്‍മണ്ണ എല്‍ഡിഎഫ്9, യുഡിഎഫ്9, കോട്ടയ്ക്കല്‍: എല്‍ഡിഎഫ് 0, യുഡിഎഫ് 11 എന്നി നിലയിലാണ്. തിരൂരിലും യുഡിഎഫാണ് മുന്നില്‍.












Click it and Unblock the Notifications