ചിറ്റൂരില്‍ യുഡിഎഫ് തന്നെ
പാലക്കാട്: പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ നഗരസഭ യുഡിഎഫ് തൂത്തുവാരി. ചിറ്റൂര്‍ നഗരസഭയില്‍ 18 ഇടത്ത് യുഡിഎഫ് വിജയിച്ചിപ്പോള്‍ എല്‍ഡിഎഫ് 3 സീറ്റിലൊതുങ്ങി.
സംസ്ഥാനതലത്തില്‍ ശ്രദ്ധേയ മത്സരം നടന്ന ഒറ്റപ്പാലം നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. 17 ഇടത്ത് എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 11 ഇടത്ത് യുഡിഎഫും വിജയിച്ചു. എന്നാല്‍ എം മുരളിയുടെ നേതൃത്വത്തിലുള്ള സിപിഎം വിമതര്‍ക്ക് വലിയ ചലനം സൃഷ്ടിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ആറ് സീറ്റിലൊതുങ്ങി മൂന്നിടങ്ങളില്‍ ബി ജെ പിയും വിജയിച്ചിട്ടുണ്ട്.
പാലക്കാട് നഗരസഭയില്‍ ഏഴിടങ്ങളില്‍ എല്‍ ഡി എഫ് വിജയം കാണുമ്പോള്‍ 13 ഇടങ്ങളില്‍ യു ഡി എഫും എട്ടിടങ്ങളില്‍ ബി ജെ പിയും വിജയിച്ചിട്ടുണ്ട്.
ഷൊറണൂര്‍ നഗരസഭയില്‍ ഒരിടത്ത് ബി ജെ പിയും ഒരിടത്ത് യു ഡി എഫും മുന്നേറുകയാണ്. ഫലമറിഞ്ഞ ഇടങ്ങളില്‍ ഏഴിടങ്ങളില്‍ എല്‍ ഡി എഫും ആറിടങ്ങളില്‍ യു ഡി എഫും നാലിടങ്ങളില്‍ മറ്റുള്ളവരും മൂന്നിടങ്ങളില്‍ ബി ജെ പിയും വിജയിച്ചു.












Click it and Unblock the Notifications