കൊച്ചിയില്‍ യുഡിഎഫിന് ചരിത്രവിജയം
കൊച്ചി: മൂന്ന് പതിറ്റാണ്ടിന് ശേഷം കൊച്ചി കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫിന്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്‌ക്കേറ്റ വന്‍തിരിച്ചടിയാണ് കൊച്ചിയില്‍ നേരിട്ടിരിയ്ക്കുന്നത്.
കോര്‍പ്പറേഷനിലെ 74 സീറ്റുകളില്‍ 44എണ്ണം നേടിയാണ് യുഡിഎഫ് ഇവിടെ ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫിന് 21 സീറ്റുകളാണ് ലഭിച്ചത്. ബിജെപിയും സ്വതന്ത്രന്‍മാരും 2 സീറ്റുകളില്‍ വീതം ജയിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 2005ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പൊതുവേ ഇടതുമുന്നണിക്കൊപ്പമായിരുന്നു കൊച്ചി കോര്‍പ്പറേഷന്‍. എന്നാല്‍ ഇത്തവണ സ്ഥിതിമാറിമറിയുകയായിരുന്നു. ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളില്‍പ്പോലും യുഡിഎഫ് മികച്ച പ്രകടനമാണ് നടത്തിയത്.












Click it and Unblock the Notifications