തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

കോഴിക്കോട് ജില്ല ഒഴിച്ചുള്ള വോട്ടെണ്ണലാണ് നടക്കുന്നത്. ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ച കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പ് ഫലം ഒന്പത് മണിമുതല്‍ അറിഞ്ഞു തുടങ്ങി.
പഞ്ചായത്തുകളുടെ ഫലങ്ങളും അറിഞ്ഞ് തുടങ്ങാന്‍ ഏറെ സമയം എടുക്കില്ല. പഞ്ചായത്തുകളിലെ വോട്ടുകളുടെ എണ്ണം കുറവായതുകൊണ്ടാണ് ഫലം നേരത്തേ അറിയാനാവുന്നത്.
എന്നാല്‍ കേരളം ആകെ ഏത് ദിശയിലേയ്ക്ക് വോട്ട് ചെയ്തെന്ന കാര്യം അറിയാന്‍ വ്യാഴാഴ്ച വരെ കാത്തിരിയ്ക്കേണ്ടി വരും.
കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ വോട്ടെടുപ്പ് 30 നാണ്. ഇവിടത്തെ വോട്ടെണ്ണല്‍ 31 നാണ്. ഇതിനാലാണ് കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ ബുധനാഴ്ച നടത്താതെ മാറ്റി വച്ചത്.
കേരളത്തിലാകെ 276 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. അഞ്ച് കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഫലം പൂര്‍ണമായും ഉച്ചയോടെ അറിയാനാവും. ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫലം പൂര്‍ത്തിയാകാന്‍ ബുധനാഴ്ച അര്‍ദ്ധരാത്രി കഴിയും.












Click it and Unblock the Notifications