കാമുകന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു
ആലപ്പുഴ: മദ്യലഹരിയിലായിരുന്ന കാമുകന്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അബോധാവസ്ഥയിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു.
പള്ളിപ്പുറം സ്വദേശിയായ മായ (21) ആണ് മരിച്ചത്. മായയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സനൂപിനെ (24) ചേര്‍ത്തല പോലീസ് 23ന് അറസ്റ്റ് ചെയ്തിരുന്നു.
ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മായ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മരിച്ചത്. അരൂരിലെ സ്വകാര്യലാബില്‍ ടെക്‌നീഷ്യനായിരുന്ന മായയും ക്ഷേത്രത്തിലെ ശാന്തിക്കാരനായ സനൂപും തമ്മില്‍ അടുപ്പത്തിലായിരുന്നു.
മായയെ 18ന് പുലര്‍ച്ചെയാണ് അവശനിലയില്‍ സനൂപും സുഹൃത്തായ ശ്രീജിത്തും കൂടി ചേര്‍ത്തലയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്.ഗുരുതരാവസ്ഥയിലായിരുന്ന മായയെ ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനിടെ ഇരുവരും മുങ്ങുകയായിരുന്നു.
റിമാന്‍ഡില്‍ കഴിയുന്ന സനൂപിനെതിരെയുള്ള കേസ് കൊലക്കുറ്റത്തിനാക്കി മാറ്റുമെന്ന് ചേര്‍ത്തല പൊലീസ് പറഞ്ഞു.












Click it and Unblock the Notifications