കൊല്ലം ചെങ്കൊടിയ്ക്ക് കീഴില്‍
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം തുടരുമ്പോഴും കൊല്ലം ഇടതു ചേരിയ്‌ക്കൊപ്പം. കൊല്ലം കോര്‍പ്പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷം നേടി മൂന്നാം തവണയും ഇടതുമുന്നണി ഭരണം ഉറപ്പിച്ചു കഴിഞ്ഞു.
കൊല്ലം കോര്‍പ്പറേഷനില്‍ 34 വാര്‍ഡ്് നേടിയാണ് എല്‍ഡിഎഫ് തങ്ങളുടെ ചെങ്കോട്ട കാത്തത്. യുഡിഎഫിന് ഇവിടെ 19 സീറ്റ് മാത്രമാണ് ലഭിച്ചത്. മറ്റു മൂന്ന് കോര്‍പ്പറേഷനുകളിലും അക്കൗണ്ട് തുറന്ന ബിജെപിയ്ക്ക് കൊല്ലത്ത് സീറ്റുകളൊന്നും കിട്ടിയിട്ടില്ല. രണ്ട് സ്വതന്ത്രന്‍മാരും ഇവിടെ ജയിച്ചിട്ടുണ്ട്. കൊച്ചിയിലും തൃശൂരും തിരുവനന്തപുരത്തും ദൃശ്യമായ യുഡിഎഫ് തരംഗമൊന്നും കൊല്ലത്ത് കാണാനായില്ല.
കൊല്ലം ജില്ലയിലെ ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്.












Click it and Unblock the Notifications