തിരുവനന്തപുരം: ഫോട്ടോഫിനിഷില്‍ എല്‍ഡിഎഫ്
തിരുവനന്തപുരം ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഫോട്ടോഫിനിഷ്. യുഡിഎഫിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് എല്‍ഡിഎഫ് നാല് പതിറ്റാണ്ട് പിന്നിട്ട കോര്‍പ്പറേഷന്‍ ഭരണ നിലനിര്‍ത്തിയത്.
100 വാര്‍ഡുകളുള്ള കോര്‍പ്പറേഷനിലെ ഭരണം കൈയ്യാളാന്‍ വേണ്ട 51 സീറ്റുകള്‍ അവസാന റൗണ്ടിലാണ് എല്‍ഡിഎഫ് നേടിയത്. തൃശൂരിലും കൊച്ചിയിലും ഉയര്‍ന്ന യുഡിഎഫ് തരംഗം തിരുവനന്തപുരത്തും ആവര്‍ത്തിയ്ക്കുമെന്ന സൂചനകള്‍ നല്‍കിയാണ് തിരുവനന്തപുരത്തെ കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ പുരോഗമിച്ചത്.
ലീഡുനിലകള്‍ മാറിമറിഞ്ഞ വോട്ടെണ്ണലിനിടെ പലപ്പോഴും യുഡിഎഫ് മുന്നിട്ടു നിന്നിരുന്നു. എന്നാല്‍ അവസാന റൗണ്ടുകളില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ എല്‍ഡിഎഫിന് ലഭിച്ച മുന്‍തൂക്കമാണ് ഭരണം നിലനിര്‍ത്താന്‍ അവരെ സഹായിച്ചത്.
അതേ സമയം കോര്‍പ്പറേഷനില്‍ അഞ്ച് വാര്‍ഡുകള്‍ നേടി ബിജെപിയും ഇവിടെ ശക്തി തെളിയിച്ചു. ഇവിടെ പലയിടത്തും മൂന്നാം സ്ഥാനത്തായി.












Click it and Unblock the Notifications