Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായില്‍ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞു

Civic Poll
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉരുക്കു കോട്ടയായ പാലയില്‍ ഇടതുമുന്നണി ചിത്രത്തിലില്ല. 18 സീറ്റില്‍ ജയിച്ചാണ് യുഡിഎഫ് ഭരണം ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് വെറും നാല് സീറ്റിലൊതുക്കി.

എല്‍ഡിഎഫ് ഇവിടെ നഗരവികസന സമിതി എന്ന പേരില്‍ ബള്‍ബ് ചിഹ്നത്തിലാണു മല്‍സരിച്ചത്. ജയിച്ചവരില്‍ നാല് സ്വതന്ത്രരും ഉള്‍പ്പെടും.

നഗരസഭയില്‍ തകര്‍പ്പന്‍ വിജയം നേടിയപ്പോഴും കേരള കോണ്‍ഗ്രസ് എമ്മിന്റെ തലതൊട്ടപ്പനായ കെഎം മാണിയുടെയും മകന്‍ ജോസ് കെ മാണിയുടെയും വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. മാണിയുടെ വാര്‍ഡായ 22ല്‍ സിപിഎം സ്ഥാനാര്‍ഥിയാണ് വിജയം കൊയ്തത്. ഡിവൈഎഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം പി.ആര്‍. രാജേഷാണ് ഇവിടെ വിജയിച്ചത്.

പാലായില്‍ ദമ്പതികളായ കേരളാ കോണ്‍ഗ്രസിലെ ഷാജു തുരുത്തനും ബെറ്റി ഷാജുവും ജയിച്ചു. ബെറ്റി മുന്‍ നഗരസഭാധ്യക്ഷയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+