നഗരങ്ങളില്‍ യുഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ആദ്യഫലം പുറത്തുവരുമ്പോള്‍ നഗരപ്രദേശങ്ങളില്‍ യുഡിഎഫിനു വ്യക്തമായ മുന്നേറ്റം.
കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ വിജയച്ചി യുഡിഎഫ് ഒട്ടേറെ നഗരസഭകളും ഇടതുമുന്നണിയില്‍ നിന്നും പിടിച്ചെടുത്തു. കല്‍പ്പറ്റ, അടൂര്‍, പാല, കണ്ണൂര്‍, കരുനാഗപ്പള്ളി, കാസര്‍കോട്ട്,പാലക്കാട്, ചിറ്റൂര്‍, ചാലക്കുടി, കോട്ടയം നഗരസഭകള്‍ യുഡിഎഫ് വിജയിച്ചു.
തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫാണ് മുന്നില്‍. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് എല്‍ഡിഎഫിനു മുന്നേറ്റം കാഴ്ച വയ്ക്കാനാകുന്നത്. പാലയില്‍ കേരള കോണ്‍ഗ്രസ് എം ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. കണ്ണൂര്‍ നഗരസഭയില്‍ മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ചേര്‍ത്തല നഗരസഭയില്‍ എല്‍ഡിഎഫ് മുന്നേറുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിയും സ്ഥിതി മെച്ചപ്പെടുത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു സീറ്റ് ബിജെപി നേടി. കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍ 4 സീറ്റുകള്‍ നേടിയ ബിജെപി രണ്ടാംസ്ഥാനത്താണ്.












Click it and Unblock the Notifications