സിപിഎമ്മിന് തിരിച്ചടി; ഒറ്റപ്പാലത്തെ കാര്യം കുഴയും
ഒറ്റപ്പാലം: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയിലെ ഭരണം തുലാസ്സില്‍. 36 അംഗ നഗരസഭയില്‍ ആര്‍ക്കും കൃത്യമായ ഭൂരിപക്ഷം നേടാന്‍ കഴിയാത്ത സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിയ്ക്കുന്നത്.
19 പേരുടെ പിന്തുണയാണ് ഭരണം നിലനിര്‍ത്താന്‍ ആവശ്യമുള്ളത്. കേവലം ഭൂരിപക്ഷം നേടാഞ്ഞായില്ലെങ്കിലും 15 സീറ്റ് നേടി എല്‍ഡിഎഫാണ് ഇവിടെ മുന്നില്‍ നില്‍ക്കുന്നത്. സിപിഎം വിമതര്‍ ഇവിടെ 6 സീറ്റും യുഡിഎഫിന് 11 സീറ്റും ഇവിടെ ലഭിച്ചിട്ടുണ്ട്. ബിജെപി നാല് സീറ്റില്‍ വിജയിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
എല്‍ഡിഎഫിന് ഭരണത്തിലെത്തണമെങ്കില്‍ സിപിഎം വിമതരുടെയോ ബിജെപിയുടെയോ പിന്തുണ ആവശ്യമാണ്. എ്ന്നാല്‍ ഇന്നത്തെ സാഹചര്യങ്ങളില്‍ വിമതരുമായും ബിജെപിയുമായും സഖ്യത്തിന് സിപിഎം തയാറാവുകയില്ല.
മറുവശത്ത് യുഡിഎഫിന് സിപിഎം വിമതരുടെയും ബിജെപിയുടെയും സഹായമുണ്ടെങ്കിലെ നഗരസഭ ഭരിയ്ക്കാന്‍ കഴിയൂ. അതിനും സാധ്യത കുറവാണ്. ഇങ്ങനെയൊരു സവിശേഷമായ സാഹചര്യത്തില്‍ ഒറ്റപ്പാലം നഗരസഭാ ഭരണം സംസ്ഥാനരാഷ്ട്രീയത്തില്‍ ശ്രദ്ധേയമാവുമെന്ന കാര്യമുറപ്പാണ്.












Click it and Unblock the Notifications