Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം

UDF set for a comfortable win in civic polls
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന് മുന്‍തൂക്കം. വോട്ടെണ്ണല്‍ പൂര്‍ത്തിയായ നാല് കോര്‍പ്പറേഷനുകളില്‍ രണ്ടിടത്ത് എല്‍ഡിഎഫിന് ഭരണം നഷ്ടമായി. കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളാണ് വലത്തോട് ചാഞ്ഞത്. കൊല്ലം കോര്‍പറേഷനില്‍ തുടക്കം മുതല്‍ക്ക് തന്നെ ആധിപത്യം പുലര്‍ത്തിയ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. തിരുവനന്തപുരം കോര്‍പറേഷനിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന നിമിഷമാണ് എല്‍ഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചത്.

മധ്യകേരളത്തിലാണ് യുഡിഎഫിന്റെ വ്യക്തമായ മേധാവിത്തമുള്ളത്. യു.ഡി.എഫ് അനുകൂല വികാരത്തിലും ശക്തമായി ഇടതുചേരിയില്‍ ഉറച്ചുനിന്നത് കൊല്ലം,പാലക്കാട്, കണ്ണൂര്‍ ജില്ലകളാണ്. അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പോലൊരു തിരിച്ചടി എല്‍ഡിഎഫിന് കിട്ടില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതേ സമയം 2005ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ഭൂരിപക്ഷം ഇടതിന് ലഭിയ്ക്കില്ലെന്ന് വ്യക്തമായി കഴിഞ്ഞു.

പത്തനംതിട്ട, കോട്ടയം. ഇടുക്കി, എറണാകുളം ജില്ലകളില്‍ മികച്ച വിജയമാണ് യു.ഡി.എഫ് നേടിയത്. ഇതില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയം ജില്ലയിലെ എല്ലാ നഗരസഭകളിലും ഐക്യജനാധിപത്യ മുന്നണി ഭരണം നേടി.

എറണാകുളം ജില്ലയിലെ നഗരസഭകളില്‍ ആലുവ, ഏലൂര്‍, തൃക്കാക്കര, മരട്, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍ എന്നിവയില്‍ യു.ഡി.എഫാണ് ഭരണം നേടിയത്.തൃപ്പൂണിത്തുറയിലും ഇതാദ്യമായി യുഡിഎഫ് ഭരണം നേടി. അങ്കമാലി, മൂവാറ്റുപുഴ നഗരസഭകളില്‍ എല്‍.ഡി.എഫ് നേട്ടമുണ്ടാക്കി.

ഇടുക്കിയില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയിലും ജില്ലാ പഞ്ചായത്തിലും യുഡിഎഫ് ഭരണം ഉറപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം പത്തനംതിട്ടയിലും യുഡിഎഫിന്റെ ആധിപത്യം പ്രകടമാണ്. ആലപ്പുഴയില്‍ ഇരുമുന്നണിയും ഒപ്പത്തിനൊപ്പമാണ്. ചേര്‍ത്തല യു.ഡി.എഫ് തിരിച്ചുപിടിച്ചപ്പോള്‍ ആലപ്പുഴയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

തൃശൂര്‍ കോര്‍പ്പറേഷനില്‍ നേടിയ തകര്‍പ്പന്‍ വിജയം ജില്ലയിലെ മറ്റിടങ്ങളില്‍ ആവര്‍ത്തിയ്ക്കാന്‍ യുഡിഎഫിനായില്ല. അവസാന കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഇവിടെ എല്‍ഡിഎഫിന് നേരിയ മു്ന്‍തൂക്കം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ നഗരസഭകള്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ചാലക്കുടിയും ഇരിങ്ങാലക്കുടയും മാത്രമാണ് യുഡിഎഫിന് കിട്ടിയത്. കുന്നംകുളത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. ഇവിടെ ബിജെപിയും സ്വതന്ത്രന്‍മാരുമായിരിക്കും നിര്‍ണായകമാവുക.

പാലക്കാട്ട്, ചിറ്റൂര്‍ മുനിസിപ്പിലാറ്റികളില്‍ യുഡിഎഫ് വിജയം നേടി. അതേ സമയം എംആര്‍ മുരളി ഉയര്‍ത്തിയ ഭീഷണി അതിജീവിച്ച് ഷൊര്‍ണൂര്‍ നഗരസഭയില്‍ സിപിഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി. അതേ സമയം വിമത ഭീഷണി കാര്യമായുണ്ടായ ഒറ്റപ്പാലത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. ഇവിടെ സി.പി.എമ്മില്‍ തെറ്റിപ്പിരിഞ്ഞവര്‍ ജനകീയ വികസന സമിതി ആറിടത്ത് വിജയിച്ചു. സോഷ്യലിസ്റ്റ് ജനതയുടെ ശക്തികേന്ദ്രമായ ചിറ്റൂരില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷമാണ് യുഡിഎഫ് കരസ്ഥമാക്കിയത്.

മലപ്പുറം ജില്ലയില്‍ വമ്പന്‍ വിജയം നേടിയാണ് യുഡിഎഫ് ആധിപത്യം ഉറപ്പിച്ചത്. ഇവിടെ ഏഴില്‍ ആറ് നഗരസഭകളും യുഡിഎഫ് സ്വന്തമാക്കി. പെരിന്തല്‍മണ്ണയിലാണ് ആര്‍ക്കും ഭൂരിപക്ഷമില്ല. ഇവിടെ ഇരുമുന്നണിയും ഒപ്പത്തിനൊപ്പമായതിനാല്‍ നവംബര്‍ ഒന്നിന് നറുക്കെടുപ്പിലൂടെ ഭരണം ആര്‍ക്കെന്ന് വിധിയെഴുതും.

വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ സിപിഎം തങ്ങളുടെ അപ്രമാദിത്വം കൈവിട്ടിട്ടില്ല. പയ്യന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, തളിപ്പറമ്പ്, നഗരസഭകള്‍ എല്‍.ഡി.എഫ്. വിജയിച്ചു. എന്നാല്‍, കണ്ണൂര്‍ നഗരസഭ യുഡിഎഫ് നിലനിര്‍ത്തി. കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചു. ഏറ്റവും ശ്രദ്ധേയമായ ഫലങ്ങളിലൊന്ന് കല്‍പറ്റ നഗരസഭയിലാണ്. വര്‍ഷങ്ങളായി എല്‍ഡിഎഫ് ഭരിച്ചിരുന്ന കല്‍പ്പറ്റ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് പിടിച്ചെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+