കശ്മീരിന് പ്രത്യേക വിസ; ചൈന പിന്നോട്ടില്ല
ബെയ്ജിങ്: കശ്മീരികള്‍ക്ക് പ്രത്യേക വിസ നല്‍കുന്നതില്‍ നിന്ന് പിന്നോട്ടു പോവില്ലെന്ന് ചൈന വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ വൈകാരിക താത്പര്യത്തെ മാനിക്കണമെന്ന ഇന്ത്യയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് മാ സയോഷു.
കശ്മീര്‍ വിസയുടെ കാര്യത്തില്‍ ചൈനയുടെ നയം സ്ഥിരതയുള്ളതാണ്. അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു'' മാ സയോഷു പറഞ്ഞു.
ഇന്ത്യ, ചൈന പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ഇരുരാജ്യങ്ങളും കടുത്ത ഭാഷയില്‍ പ്രസ്താവനകള്‍ നടത്തുന്നത്.
വിയറ്റ്‌നാമിലെ ഹാനോയില്‍ ഈയാഴ്ച നടക്കുന്ന കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബോയും കൂടിക്കാഴ്ച നടത്തുക.












Click it and Unblock the Notifications