കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരിഖ് അസീസിന് വധശിക്ഷ

  • By Ajith Babu
Google Oneindia Malayalam News

Iraqi Deputy Prime Minister Tariq Aziz
ബാഗ്ദാദ്: സദ്ദാം ഹുസൈന്‍ സര്‍ക്കാരില്‍ വിദേശ മന്ത്രിയായിരുന്ന താരീഖ് അസീസിന് ഇറാഖ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.

അമേരിക്കന്‍ അധിനിവേശസേന ഇറാഖ് കീഴടക്കിയതിനെതുടര്‍ന്ന് 2003 ഏപ്രില്‍ 25 മുതല്‍ തടവില്‍ കഴിയുകയാണ് അസീസ്. 74കാരമായ താരിഖിനെക്കൂടാതെ മുന്‍ആഭ്യന്തരമന്ത്രി സദൗന്‍ ഷക്കീര്‍, സദാമിന്റെ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന അബദ് ഹമൗദ് എന്നിവര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.

ഷിയവിഭാഗം രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍ 1990കളുടെ തുടക്കത്തില്‍ സദ്ദാംസര്‍ക്കാരിനെതിരെ ഉയര്‍ന്ന കലാപത്തെ അടിച്ചമര്‍ത്തിയെന്ന കേസിലാണ് ശിക്ഷ. എഴുപത്തിനാലുകാരനായ അസീസിന് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് കോടതിവക്താവ് പറഞ്ഞു.

അപ്പീല്‍ പരിശോധിക്കാന്‍ 30 ദിവസംവരെ സമയം എടുക്കാം. കോടതി അപ്പീല്‍ തള്ളുന്നപക്ഷം 30 ദിവസത്തിനുശേഷം വധശിക്ഷ നടപ്പാക്കും.

1992ല്‍ ഇറാഖ് ഉപരോധം നേരിടവെ കൃത്രിമവിലക്കയറ്റം സൃഷ്ടിച്ച വ്യാപാരികളെ വധിക്കാന്‍ ഉത്തരവിട്ടെന്ന കേസില്‍ നേരത്തെ കോടതി അസീസിനെ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കുര്‍ദ് വംശജരെ ബലമായി നാടുകടത്തിയെന്ന കേസിലാണ് ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇറാഖിലെ അധിനിവേശഭരണകൂടത്തിന്റെ പ്രതികാര നടപടികളുടെ ഇരയാണ് താരിഖ് അസീസെന്ന് അദ്ദേഹത്തിന്റെ മകന്‍ സിയാദ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X