ഓഹരി വിപണി വീണ്ടും താഴോട്ട്
മുംബൈ: സെറ്റില്‍മെന്റിന്റെ അവസാന ദിവസമായ ഒക്ടോബര്‍ 28 നും വിപണി താഴോട്ട് തന്നെയായിരുന്നു. എന്നാല്‍ വന്‍ തോതില്‍ താഴോട്ട് പോയില്ലെന്ന ആശ്വാസവുമുണ്ട്.
സെന്‍സെക്സ് 19,941.04 (-64.33)
നിഫ്ടി 5987.70 (-24.95)
എന്നാല്‍ സെന്‍സെക്സ് 20,000 ന് താഴെയും നിഫ്ടി 6000 ന് താഴെയും ക്ലോസ് ചെയ്തത് ആശങ്ക പരത്തുന്നുമുണ്ട്. പ്രധാനപ്പെട്ട എല്ലാ ഓഹരികളും താഴെട്ടായി. വ്യാഴാഴ്ച സെന്‍സെക്സ് താഴോട്ട് 19869.32 വരെയും മുകളില്‍ 20185.46 വരെയും എത്തി. 316 പോയിന്റിന്റെ വ്യത്യാസം.
അവസാന ഒരു മണിയ്ക്കൂറിലായിരുന്നു വന്‍ വ്യതിയാനം ഉണ്ടായത്. നിഫ്ടി 5970 പോയന്റില്‍ എത്തുമെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്. ഈ നിലയും ഭേദിച്ച് താഴോട്ടോ വന്നാല്‍ പിന്നീട് 100-150 പോയന്റോളം വീണ്ടും കുറഞ്ഞേയ്ക്കും. 5830 ആയിരിയ്ക്കും നിഫ്ടിയിലെ പ്രധാന താങ് നില.
പക്ഷേ വിദേശ ഫണ്ടുകള്‍ ഇപ്പോഴും ഇന്ത്യന്‍ വിപണി ഉയരങ്ങളില്‍ എത്തുമെന്ന അഭിപ്രായത്തിലാണ്. അവര്‍ നിക്ഷേപം തുടരുന്നുമുണ്ട്. ദീപാവലിയ്ക്ക് മുമ്പ് റിലയന്‍സ് കുതിപ്പ് നടത്തുമെന്നും അത് വിപണിയ്ക്ക് നേട്ടമാവുമെന്നും വിദേശ ഫണ്ടുകള്‍ കരുതുന്നു.












Click it and Unblock the Notifications