ഒബാമയുടെ ഇന്ത്യയിലെ പരിപാടികള്‍

വിശദമായ പരിപാടി
നവംബര്‍ അഞ്ച് - വാഷിംഗ്‍ടനില്‍ നിന്ന് പുറപ്പെടും
നവംബര്‍ ആറ് - ഒബാമ മുംബൈയില്‍ എത്തും
നവംബര്‍ ആറ് - ഇന്ത്യയിലെ ആദ്യ ദിവസം
തീവ്രവാദികള്‍ അക്രമം നടത്തിയ മുംബൈ താജ് ഹോട്ടല്‍ സന്ദര്‍ശിയ്ക്കും. ആക്രമണം അതിജീവിച്ച ചിലരെ സന്ദര്‍ശിയ്ക്കുന്ന ഒബാമ ഒരു പ്രസ്താവന നടത്തിയേയ്ക്കും.
തുടര്‍ന്ന് മുംബൈയിലെ ഗാന്ധി മ്യൂസിയം സന്ദര്‍ശിയ്ക്കും.
യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിയ്ക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യന്‍ വ്യവസായികളെ ഇവിടെ വച്ച് ഒബാമ കാണും.
നവംബര്‍ ഏഴ് - ഇന്ത്യയിലെ രണ്ടാം ദിവസം
മുംബൈയിലെ ഒരു സ്കൂളിലെ കുട്ടികളോടൊപ്പം ഒബാമ ദീപാവലി ആഘോഷിയ്ക്കും. അതിന് ശേഷം സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി സംവദിയ്കും. ജനാധിപത്യം, ഇന്ത്യാ-യുഎസ് ബന്ധം എന്നിവയെക്കുറിച്ച് ഇവിടെ ഒബാമ സംസാരിയ്ക്കും.
ഉച്ചയോടെ മുംബൈയില്‍ നിന്ന് ദില്ലിയിലേയ്ക്ക് പോകും.
വൈകീട്ട് നാല് മണിയോടെ ദില്ലിയിലെ ഹുമയൂണ്‍ ടൂമ്പ് സന്നര്‍ശിയ്ക്കും.
നവംബര്‍ എട്ട്- ഇന്ത്യയിലെ മൂന്നാം ദിവസം
ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഹ്, പ്രസിഡണ്ട് പ്രതിഭ പാട്ടീല്‍ എന്നിവരെ കാണും.
ഈ ദിവസത്തെ പ്രധാന പരിപാടി ഒബാമ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതാണ്. വൈകീട്ട് അഞ്ച് മണിയോടെയാണ് ഇത്.
പ്രധാന മന്ത്രി നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.
നവംബര്‍ ഒമ്പത്
ദില്ലിയില്‍ നിന്ന് ജക്കാര്‍ത്തയിലേയ്ക്ക് തിരിയ്ക്കും.












Click it and Unblock the Notifications