സൈനയ്ക്ക് ഒരുകോടിയുമായി എയര്‍ടെല്‍

ബാഡ്മിന്റണില്‍ ലോക മൂന്നാം നമ്പര്‍ താരമായ സൈനയുടെ താരപ്രഭ സ്വന്തമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്തെത്തിക്കഴിഞ്ഞ. ഒരു കോടി രൂപയാണ് എയര്‍ടെല്‍ സൈനയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
നവംബറില്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞ് തിരിച്ചെത്തുന്നതോടെ എയര്‍ടെല്‍ പരസ്യങ്ങളുടെ ചിത്രീകരണം ആരംഭിക്കും. എ.ആര്‍റഹ്മാന്‍, ഷാരൂഖ് ഖാന്‍, സച്ചിന്‍ ടെന്‍ടുല്‍ക്കല്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍ എന്നിവരാണ് നേരത്തെ എയര്‍ടെല്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ നിരയിലേക്കാണ് സൈനയും ഉയരുകയാണ്.
2010 ആഗസ്റ്റില്‍ ഒരു കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ 50 ലക്ഷം രൂപയായിരുന്നു സൈനയ്ക്ക് ലഭിച്ചിരുന്നത് ലഭിച്ചിരുന്നത്. രണ്ടുമാസം കൊണ്ടാണ് വിപണിയില്‍ സൈനയുടെ താരമൂല്യം ഒരുകോടിയായി ഉയര്‍ന്നത്.
ജൂണില്‍ ഇന്ത്യന്‍ ഓപ്പണ്‍, സിംഗപ്പൂര്‍ ഓപ്പണ്‍, ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസുകള്‍ നേടി ഹാട്രിക് വിജയം സ്വന്തമാക്കിയതോടെയാണ് സൈനയുടെ ബ്രാന്‍ഡ് മൂല്യം ഉയരാന്‍ തുടങ്ങിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ കിരീടം കൂടിയായപ്പോള്‍ അത് കുത്തനെ ഉയര്‍ന്നു.
ക്രിക്കറ്റര്‍മാരല്ലാത്ത സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും പരസ്യരംഗത്ത് ആവശ്യം ഉണ്ടെന്നത് സന്തോഷം നല്‍കുന്നുവെന്ന് സൈന പറയുന്നു.












Click it and Unblock the Notifications