മകളെ മാനഭംഗപ്പെടുത്തിയ 40കാരന്‍ പിടിയില്‍
ദില്ലി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച നാല്‍പതുകാരനായ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ദക്ഷിണ ദില്ലിയിലുള്ള വീട്ടിന് പരിസരത്തുവച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
ഇതിന് മുമ്പ് ഇയാള്‍ രണ്ടുവട്ടം മകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഒക്ടോബര്‍ 25ന് തിങ്കളാഴ്ച വീണ്ടും മകള്‍ക്കെതിരെ മാനഭംഗശ്രമം നടത്തിയെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി തന്നെയാണ് പിതാവ് പീഡിപ്പിക്കുന്ന വിവരം പൊലീസില്‍ അറിയിച്ചത്.
പീഡനകാര്യം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പിതാവ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടിയുടെ പരാതിയില്‍ പറയുന്നു. തന്റെ മൂത്ത സഹോദരിയെയും പിതാവ് ഈ വിധം പീഡിപ്പിക്കാറുണ്ടെന്ന് കുട്ടി പറയുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് പൊലീസിന് ഇതേവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷിച്ചെത്തിയതിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് വീട് വിട്ടുപോയിരുന്നു. എന്നാല്‍ പൊലീസ് ഇനി അന്വേഷിച്ചുവരില്ലെന്ന് കരുതി ഇയാള്‍ ബുധനാഴ്ച തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്.
ഇയാളെ പീന്നീട് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ ഒരു എന്‍ജിഒയുടെ സംരക്ഷണയില്‍ ആക്കിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ ആള്‍ക്ക് ആറ് കുട്ടികളുണ്ടെന്നും ഇയാള്‍ തൊഴില്‍ രഹിതനാണെന്നും പൊലീസ് പറഞ്ഞു. കുട്ടികളുടെ അമ്മ ഗുഡ്ഗാവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയെടുത്തുകിട്ടുന്നതാണ് കുടുംബത്തിന്റെ പ്രധാനവരുമാനം. പീഡിപ്പിക്കപ്പെട്ട കുട്ടിയും മൂത്ത സഹോദരിയും ജോലിയെടുക്കുന്നുണ്ട്.












Click it and Unblock the Notifications