പ്രണയാഭ്യര്‍ഥന നിരസിച്ച 17കാരിയെ തീയിട്ടു
ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പതിനേഴുകാരിയെ ഓട്ടോഡ്രൈവര്‍ തീയിട്ടു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്.
ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിനിയോട് രണ്ടുമാസം മുമ്പാണത്രേ ഓട്ടോഡ്രൈവറായ ശിവനന്ദ റെഡ്ഡി പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഇയാളുടെ ആഗ്രഹം അംഗീകരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.
പിന്നീട് ഒക്ടോബര്‍ 25ന് ചൊവ്വാഴ്ച ഡ്രൈവര്‍ കുട്ടിയ്ക്ക് ശിക്ഷാവിധിയുമായി എത്തുകയായിരുന്നു. വീടിന് പുറത്തുവച്ച് ള്‍ കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
തുടര്‍ന്ന് ശിവനന്ദ ഉടന്‍തന്നെ സ്ഥലം വിടുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ശിവനന്ദയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ശരീരത്തില്‍ 65ശതമാനം പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications