ഇന്ത്യ സിഎസ് സി കരാറില്‍ ഒപ്പുവച്ചു
ദില്ലി: ആണവ കമ്പനികളുണ്ടാക്കുന്ന ആണവബാധ്യതകള് കണക്കാക്കി നഷ്ടപരിഹാരം ഉറപ്പാക്കുന്ന സിഎസ്സി (കണ്വെന്ഷന് ഓണ്‍ സപ്ലിമെന്ററി കോമ്പന്‍സേഷന്‍) കരാറില്‍ ഇന്ത്യ ഒപ്പിട്ടു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ആസ്ഥാനമായ വിയന്നയില്‍ വച്ച് ബുധനാഴ്ചയാണ് കരാറില്‍ ഒപ്പിട്ടത്.
ആണവാപകടങ്ങളും നാശനഷ്ടങ്ങളുമുണ്ടായാല് ബന്ധപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് കരാര്‍. രാജ്യാന്തര ഇടപാടുകളിലും ബാധ്യതകളിലും കരാര്‍ ബാധകമാണ്. ഇതിനുള്ള ധനസമാഹരണത്തിനായി അന്താരാഷ്ട്ര ഫണ്ട് രൂപവത്കരിക്കും.
അന്താരാഷ്ട്രതലത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരേ പരിഹാരം നിശ്ചയിക്കുന്നതാണ് കരാര്‍. ആണവബാധ്യതാ ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനു പിന്നാലെയാണ് ആണവരംഗത്തെ സുപ്രധാനമെന്ന് കരുതുന്ന സിഎസ്സി കരാറില്‍ ഇന്ത്യ ഒപ്പിടുന്നത്.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളിലും സാമ്പത്തികപ്രാധാന്യമുള്ള വിനോദസഞ്ചാരം, മീന്‍പിടിത്തം എന്നിവയുള്‍പ്പെട്ട പ്രദേശങ്ങളിലും ആണവഅപകടം ബാധിക്കപ്പെട്ടാല്‍ കരാര്‍പ്രകാരം നഷ്ടപരിഹാരം ലഭിക്കും.
നാശനഷ്ടം ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തിനു പുറമെ പ്രത്യേക പരിരക്ഷ, നിയമപരിരക്ഷ തേടാനുള്ള വഴികള്‍ എന്നിവയും കരാര്‍ ഉറപ്പുവരുത്തുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു.
1997 സപ്തംബറില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ വിയന്നയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് സിഎസ്സി കരാറിന് രൂപം നല്‍കിയത്.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications