കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ സിഎസ് സി കരാറില്‍ ഒപ്പുവച്ചു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: ആണവ കമ്പനികളുണ്ടാക്കുന്ന ആണവബാധ്യതകള്‍ കണക്കാക്കി നഷ്ടപരിഹാരം ഉറപ്പാക്കുന്ന സിഎസ്സി (കണ്‍വെന്‍ഷന്‍ ഓണ്‍ സപ്ലിമെന്ററി കോമ്പന്‍സേഷന്‍) കരാറില്‍ ഇന്ത്യ ഒപ്പിട്ടു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ആസ്ഥാനമായ വിയന്നയില്‍ വച്ച് ബുധനാഴ്ചയാണ് കരാറില്‍ ഒപ്പിട്ടത്.

ആണവാപകടങ്ങളും നാശനഷ്ടങ്ങളുമുണ്ടായാല്‍ ബന്ധപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് കരാര്‍. രാജ്യാന്തര ഇടപാടുകളിലും ബാധ്യതകളിലും കരാര്‍ ബാധകമാണ്. ഇതിനുള്ള ധനസമാഹരണത്തിനായി അന്താരാഷ്ട്ര ഫണ്ട് രൂപവത്കരിക്കും.

അന്താരാഷ്ട്രതലത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരേ പരിഹാരം നിശ്ചയിക്കുന്നതാണ് കരാര്‍. ആണവബാധ്യതാ ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനു പിന്നാലെയാണ് ആണവരംഗത്തെ സുപ്രധാനമെന്ന് കരുതുന്ന സിഎസ്സി കരാറില്‍ ഇന്ത്യ ഒപ്പിടുന്നത്.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളിലും സാമ്പത്തികപ്രാധാന്യമുള്ള വിനോദസഞ്ചാരം, മീന്‍പിടിത്തം എന്നിവയുള്‍പ്പെട്ട പ്രദേശങ്ങളിലും ആണവഅപകടം ബാധിക്കപ്പെട്ടാല്‍ കരാര്‍പ്രകാരം നഷ്ടപരിഹാരം ലഭിക്കും.

നാശനഷ്ടം ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തിനു പുറമെ പ്രത്യേക പരിരക്ഷ, നിയമപരിരക്ഷ തേടാനുള്ള വഴികള്‍ എന്നിവയും കരാര്‍ ഉറപ്പുവരുത്തുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു.

1997 സപ്തംബറില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ വിയന്നയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് സിഎസ്സി കരാറിന് രൂപം നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X