ഗെയിംസ് അഴിമതി: ദില്ലിയില്‍ വീണ്ടും റെയ്ഡ്

ഗെയിംസിന്റെ ഭാഗമായി കരാര്‍ ലഭിച്ചവരുടെ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. ഏകദേശം നൂറ്റിയന്‍പതോളം ആദായനികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു റെയ്ഡ് നടന്നത്.
ഒക്ടോബര്‍ 19നും ആദായ നികുതി വകുപ്പ് സമാനമായ റെയ്ഡുകള്‍ നടത്തിയിരുന്നു. ഗെയിംസ് കരാറുകള്‍ ലഭിച്ച വ്യക്തികളോ കമ്പനികളോ നികുതി വെട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നുള്ള പരിശോധനയാണ് റെയ്ഡിന്റെ ലക്ഷ്യം.
റെയ്ഡില്‍ ബിജെപി നേതാവു സുധാംശു മിത്തലിന്റെ അക്കൌണ്ടുകള്‍ പരിശോധിച്ചതു വിവാദമായിരുന്നു.












Click it and Unblock the Notifications