ഒബാമയ്ക്ക് രത്തന്‍ ടാറ്റ വിരുന്നൊരുക്കും

ഒബാമയ്ക്കും വൈറ്റ്ഹൗസ് ജീവനക്കാര്‍ക്കുമാണ് രത്തന്‍ടാറ്റ പ്രത്യേക വിരുന്നൊരുക്കുക. മുമ്പ് ഹില്ലരി ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശന സമയത്തും രത്തന്‍ ടാറ്റ പ്രത്യേക വിരുന്നൊരുക്കിയിരുന്നു.
രത്തന്‍ ടാറ്റയോടൊപ്പം ടാറ്റ സണ്‍സ് ഡയറക്ടറായ ആര്‍.കെ.കൃഷ്ണകുമാറും സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കും.
മുംബൈയിലെ താജ്മഹല്‍ പാലസ്് ഹോട്ടലിലെ ഭീകരാക്രമണം നടന്ന ഹെറിറ്റേജ് വിഭാഗത്തിലാണ് ഒബാമ താമസിക്കുക.
ട്രൈഡന്റ് ഹോട്ടലില്‍ നടന്ന വ്യവസായികളുടെ സമ്മേളനത്തെ ഒബാമ അഭിസംബോധന ചെയ്യും. അസിം പ്രേംജി, മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര, ഗോദ്‌റേജ് ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications