കൈവെട്ടു കേസ് പ്രതിയ്ക്ക് മികച്ച വിജയം
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയും.
മൂവാറ്റുപുഴ കൈവെട്ടു കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി എ.അനസാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ വഞ്ചിനാട് ഡിവിഷനില്‍നിന്നു വിജയിച്ചത്.
1,906 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ എ.എം. കുഞ്ഞുമുഹമ്മദിനെ അനസ് പരാജയപ്പെടുത്തിയത്.
മൂവാറ്റുപുഴ കോടതിയില്‍ പ്രത്യേക ഹര്‍ജി നല്കി അനുമതി നേടിയാണ് ഇദ്ദേഹം മത്സരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇവിടെ മൂന്നാംസ്ഥാനത്താണ്.












Click it and Unblock the Notifications