Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീസ് വധം: ലക്ഷ്മണയ്ക്ക് ജീവപര്യന്തം

കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐജി ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവ്. തടവ് കൂടാതെ ലക്ഷ്മണ പതിനായിരം രൂപ പിഴയൊടുക്കുകയും വേണം.

ശിക്ഷ വിധിക്കുമ്പോള്‍ മാനുഷിക പരിഗണന നല്‍കണമെന്ന് ലക്ഷ്മണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാമവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ജഡ്ജി എസ്. വിജയകുമാര്‍ ആണ് വിധി പ്രഖ്യാപിച്ചത്. ലക്ഷ്മണയുടെ കൈകളില്‍ വെറുമൊരു പാവയായിരുന്ന രാമചന്ദ്രന്‍ നായരാണ് വര്‍ഗീസിനെ കൊലപ്പെടുത്തിയതെന്ന് സംശയാതീതമായി തെളിയുന്നുവെന്ന് പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ വിധിയില്‍ പറഞ്ഞു.

''കൊലയ്ക്ക് പദ്ധതിയിട്ടത് ലക്ഷ്മണയാണ്. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടുവെന്ന പോലീസിന്റെ നിലപാട് കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ മാത്രമായിരുന്നു'', വിധിയില്‍ വ്യക്തമാക്കി.

പോലീസ് കസ്റ്റഡിയില്‍ വച്ച് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയത് അത്യപൂര്‍വമായ കേസ് ആയതിനാല്‍ ലക്ഷ്മണയ്ക്ക് വധശിക്ഷ വിധിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന് പറഞ്ഞ കോടതി ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+