ബിഷപ്‍സ് കൗണ്‍സിലിനെതിരെ പിണറായി

വയലാറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണ സമാപനച്ചടങ്ങിലാണ് കെസിബിസി വക്താവ് സ്റ്റീഫനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
തിരഞ്ഞെടുപ്പ് ദിവസം കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മതം രാഷ്ട്രീയത്തിലിടപെടുന്നതു സംബന്ധിച്ച് അഭിപ്രായം പറഞ്ഞിരുന്നു. മതം രാഷ്ട്രീയത്തിലിടപെടണമെന്നു പറഞ്ഞിട്ടില്ലെന്നായിരുന്നു അഭിപ്രായപ്പെട്ടത്. വിവാദം അതോടെ തീര്‍ന്നതാണ്.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കെസിബിസി വക്താവ് സ്റ്റീഫന്‍ പ്രതികരിക്കുന്നതു കേട്ടു, ഞങ്ങളുടെ ഇടപെടലിന് ഫലമുണ്ടായി എന്ന്. ഇടയലേഖനത്തിനു ഫലമുണ്ടായി എന്നാണല്ലോ പറയുന്നത്. കര്‍ദിനാളിനെ കെസിബിസി ഇപ്പോള്‍ തിരുത്താന്‍ ശ്രമിക്കുകയാണോ? - പിണറായി ചോദിച്ചു.
ഒരുപാടു പ്രദേശങ്ങളില്‍ നല്ലസത്യക്രിസ്ത്യാനികളുള്ളിടത്ത് എല്‍ഡിഎഫ്. വിജയിച്ചത് എങ്ങനെയെന്നു കെസിബിസി വക്താവ് വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മതം രാഷ്ട്രീയത്തിലിടപെടുന്നത് തെറ്റ് എന്ന വാദഗതിയില്‍നിന്ന് തങ്ങള്‍ക്ക് ഒരു മാറ്റവുമില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications