റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സകര്‍ അന്തരിച്ചു
റാസല്‍ഖൈമ: യു.എ.ഇ. ഫെഡറേഷനിലെ ഏഴ് എമിറേറ്റുകളിലൊന്നായ റാസല്‍ഖൈമയുടെ ഭരണാധികാരിയും സുപ്രീംകൗണ്‍സില്‍ അംഗവുമായ ശൈഖ് സകര്‍ ബിന്‍ മൊഹമ്മദ് അല്‍ കാസിമി (92) അന്തരിച്ചു. കബറടക്കം ഒക്ടോബര്‍ 27 ബുധനാഴ്ച നടന്നു. പ്രസിഡന്‍റ് ശൈഖ് ഖാലിഫ ബിന്‍ സയെദ് അല്‍ നഹ്യാന്‍ അനുശോചനം പ്രകടിപ്പിച്ചു.
ശൈഖ് സകര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് പുത്രനും കിരീടാവകാശിയുമായ ശൈഖ് സൗദ് ബിന്‍ സകര്‍ കാസിരിയെ സുപ്രീംകൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായി നിയമിച്ചു.
രാജ്യത്ത് വികസനവും പുരോഗതിയും കൊണ്ടുവന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. 61 വര്‍ഷമാണ് ഇദ്ദേഹം ഭരണത്തിലിരുന്നത്.












Click it and Unblock the Notifications