വേളം പഞ്ചായത്തില്‍ 30ന് തിരഞ്ഞെടുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തില്‍ ഒക്ടോബര്‍ 30 പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കും. ഇവിടെ പ്രചാരണ പരിപാടികള്‍ അവസാനിച്ചുകഴിഞ്ഞു.
ഈ പഞ്ചായത്തിലെ വാര്‍ഡ് പുനര്‍വിഭജനം അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വൈകിയതാണ് തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമായത്.
കേരളത്തില്‍ രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നത് ഈ പഞ്ചായത്തിലെ പ്രചാരണങ്ങളെ ബാധിച്ചിരുന്നില്ല. ഇരു മുന്നണികളും ആവേശത്തോടെയായിരുന്നു 29 വ്യാഴാഴ്ച വൈകീട്ട് വരെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത്.
99 പേരാണ് വേളം ഗ്രാമ പഞ്ചായത്തില്‍ മത്സരിയ്ക്കുന്നത്. അപേക്ഷ നല്‍കിയ നാല് പേരുടെ നാമ നിര്‍ദ്ദേശപത്രിക തള്ളിയിരുന്നു. വേളം ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ഏഴ് പേരാണ് മത്സരിയ്ക്കുന്നത്.












Click it and Unblock the Notifications