Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി വിപണിയില്‍ ചെറിയ ഉണര്‍വ്

മുംബൈ: ഒക്ടോബര്‍ 29 വെള്ളിയാഴ്ച ഓഹരി വിപണിയില്‍ ചെറിയ ഉണര്‍വ് ദൃശ്യമായി. എഫ്എംസി‍ജി, ബാങ്കിംഗ് കമ്പനികളുടെ ഓഹരികള്‍ ഉയര്‍ച്ച കാണിച്ചതായിരുന്നു ഇതിന്കാരണം. പക്ഷേ മറ്റ് പല മേഘലകളും കാര്യമായ പുരോഗതി കാണിച്ചില്ല.

സെന്‍സെക്സ് 20,032.34 (+ 91.30)
നിഫ്ടി 6017.70 (+ 30.00)

വിപണി ചെറിയ രീതിയില്‍ ഉയര്‍ന്നെങ്കിലും നിക്ഷേപകരുടെ വന്‍തോതിലുള്ള പങ്കാളിത്തം ഉണ്ടായില്ല. മാത്രമല്ല കുറച്ച് ഓഹരികളില്‍ മാത്രമേ കാര്യമായ ഇടപാട് നടന്നതുമുള്ളു. രാവിലേ മുതല്‍ വിപണി ചാഞ്ചാട്ടത്തിലായിരുന്നു. ഏറിയ സമയവും താഴോട്ടായിരുന്നു വിപണി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഉയര്‍ച്ച കാണിച്ച് തുടങ്ങി.

ഐസിഐസിഐ ബാങ്ക്, ഐടിസി എന്നീ ഓഹരികളുടെ വിലയില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടായത് കഴിഞ്ഞ പാദത്തിലെ ലാഭത്തില്‍ കയറ്റം ഉണ്ടായതിനാലായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഐസിഐസിഐ യുടെ ലാഭത്തില്‍ 21.83 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഈ നേട്ടമാണ് വിപണിയിലും പ്രതിഫലിച്ചത്.

വിപണിയ്ക്ക് ഇനിയും മുകളിലേയ്ക്ക് പോകാനുള്ള വീര്യം ഉണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+