സ്ത്രീധന കൊലപാതകങ്ങള്‍ക്ക് വധശിക്ഷ നല്‍കണം
ദില്ലി: സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള മരണങ്ങളെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു കണക്കാക്കി പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി.
ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് അഭിപ്രായം.
സ്ത്രീധന പീഡന മരണം പോലുള്ള ക്രൂരതകള്‍ തടയാനായി കര്‍ശന നടപടികള്‍ ആവശ്യമാണ്. കേസിലെ പ്രതികള്‍ക്കു ലഭിക്കുന്ന ശിക്ഷ മറ്റുള്ളവര്‍ക്കുള്ള പാഠമായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള സത്യനാരായണ്‍ തിവാരി, അമ്മ എന്നിവര്‍ക്ക് സത്യനാരായണിന്റെ ഭാര്യ ഗീതയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നല്‍കിയ ജീവപര്യന്ത്യം ശിക്ഷ നിലനിര്‍ത്തിക്കൊണ്ടാണ് കോടതി പ്രധാനമായ അഭിപ്രായപ്രകടനം നടത്തിയത്.












Click it and Unblock the Notifications