കര്‍ണാടക സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

ഒക്ടോബര്‍ 10ന് നടന്ന ആദ്യ വിശ്വാസവോട്ടിന് തൊട്ട്മുമ്പാണ് സ്പീക്കര്‍ ബൊപ്പയ്യ യെദ്യൂരപ്പ സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തിയ എംഎല്‍എമാരെ അയോഗ്യരാക്കിയത്. ഇതിനെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് സാധിച്ചിരുന്നില്ല. ഡിവിഷന്‍ ബഞ്ചിലെ ജസ്റ്റിസ് ജെഎസ് ഖേഹറും ജെഎന്‍ കുമാറും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ കേസ് മൂന്നാമതൊരു ജഡ്ജിയ്ക്ക് വിട്ടത്.
പാര്‍ട്ടി വിട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയെ മാറ്റണമെന്നു മാത്രമാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത് എന്നും പുറത്താക്കിയ എംഎല്‍എമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കൂറുമാറിയിട്ടില്ലെന്നും വിപ്പ് ലംഘിച്ച് വോട്ടുചെയ്തിട്ടില്ലെന്നുമായിരുന്നു അവരുടെ വാദം. അതിനാല്‍ തങ്ങളെ അയോഗ്യരാക്കിയ സ്?പീക്കര്‍ ബൊപ്പയ്യയുടെ നടപടി റദ്ദാക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍, മുഖ്യമന്ത്രിക്ക് പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ക്ക് കൊടുത്ത കത്ത് തന്നെ കൂറുമാറ്റമായി പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. സര്‍ക്കാരിന്റെ വാദം കോടതി ശരിവെച്ചു.












Click it and Unblock the Notifications