ആരുമറിയാതെ രാഹുലിന്റെ തീവണ്ടി യാത്ര

ഗ്രാമങ്ങളില്‍ നിന്നു നഗരങ്ങളിലേക്കു കുടിയേറുന്നവരുടെ പ്രശ്‌നങ്ങള്‍ അറിയുകയായിരുന്നുവേ്രത യാത്രയുടെ ലക്ഷ്യം. ബിഹാറില്‍ നിന്നു പ്രത്യേക വിമാനത്തില്‍ എത്തിയ രാഹുല്‍ 2451 നമ്പര്‍ ഗൊരഖ്പുര്‍ലോക്മാന്യ തിലക് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് തീവണ്ടിയിലാണ് യാത്ര ചെയ്തതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സ്ലീപ്പര്‍ ക്ലാസില്‍ റിസര്‍വേഷന്‍ ഉണ്ടായിരുന്നിട്ടും ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യാനാണ് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചത്. കിഴക്കന്‍ ജില്ലകളില്‍ നിന്നു മുംബൈയിലേക്കു കുടിയേറുന്നവരുമായി അദ്ദേഹം മണിക്കൂറുകളോളം സംസാരിച്ചു. ഇവരുടെ ചേതോവികാരങ്ങളും ആഗ്രഹങ്ങളും അറിയുകയായിരുന്നു രാഹുലിന്റെ ലക്ഷ്യം.
ഒക്ടോബര്‍ 20 നു മുംബൈയില്‍ അദ്ദേഹം യാത്ര അവസാനിപ്പിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടികളെക്കുറിച്ചു തങ്ങള്‍ക്കു യാതൊരു റിപ്പോര്‍ട്ടും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.


Click it and Unblock the Notifications