അശ്ലീല എംഎംഎസ്: 18കാരി ജീവനൊടുക്കി
സിലിഗുരി(ബംഗാള്‍): അശ്ലീലചിത്രങ്ങള്‍ എംഎംഎസുകളായി പ്രചരിച്ചതിനെത്തുടര്‍ന്ന് പതിനെട്ടുകാരി ആത്മഹത്യ ചെയ്തു. സിലിഗുരി സര്‍ക്കാര്‍ പൊളിടെക്‌നിക് വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്.
കുട്ടിയുടെ കാമുകന്‍ കൂടിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അനിന്ദ്യ ഗരായ് ആണ് അശ്ലീലചിത്രങ്ങള്‍ എംഎംഎസുകളായി പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയാണ് കുട്ടി ജീവനൊടുക്കിയത്. സംഭവത്തെത്തുടര്‍ന്ന് അനിന്ദ്യ ഒഴിവില്‍പ്പോയിരിക്കുകയാണ്. പൊലീസ് അനിന്ദ്യയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടി പലപ്പോഴും അനിന്ദ്യയെ താമസസ്ഥലത്തുപോയി കാണാറുണ്ടായിരുന്നുവെന്ന് അനിന്ദ്യയുടെ സഹപാഠികള്‍ പറയുന്നു. ഈ സമയത്തായിരിക്കണം കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അനിന്ദ്യ പകര്‍ത്തിയിരിക്കുകയെന്നാണ് പൊലീസിന്റെ നിഗമനം.
എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണോ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുകയെന്നകാര്യത്തില്‍ വ്യക്തതയില്ല. കുറച്ചുനാള്‍ മുമ്പേതന്നെ അനിന്ദ്യ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ മാസത്തില്‍ മാത്രമാണ് പെണ്‍കുട്ടി ഇക്കാര്യം അറിഞ്ഞത്.
ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടി സിലിഗുരി പൊലീസ് സ്റ്റേഷനില്‍ അനിന്ദ്യയ്‌ക്കെതിരെ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.
എന്നാല്‍ പിന്നീട് ഈ ചിത്രം വച്ച് അനിന്ദ്യ പെണ്‍കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു. ഇതില്‍ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications