തിരുമ്മല്‍ കേന്ദ്രത്തില്‍ വിദേശയുവതിയെ അപമാനിച്ചു
പനജി: ഗോവയിലെ ഒരു തിരുമ്മല്‍ കേന്ദ്രത്തില്‍ വച്ച് ആസ്‌ത്രേലിയക്കാരിയെ അപമാനിച്ചതായി പരാതി.
ഇരുപത്തിയൊന്‍പതുകാരിയാണ് അരമ്പോലിലുള്ള ബീച്ച് വില്ലേജിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ വച്ച് അപമാനിക്കപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കിയത്.
മലയാളിയും തിരുമ്മല്‍ കേന്ദ്രം ജീവനക്കാരനുമായ ബാബു എന്നയാള്‍ക്കെതിരെയാണ് പരാതി. ഒക്ടബോര്‍ 19ന് ഇവിടെ വച്ച് തിരുമ്മല്‍ നടത്തുന്നതിനിടെ ബാബു തന്നോട് മോശമായി പെരുമാറുകയും ലൈഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
തിരുമ്മല്‍ കേന്ദ്രത്തില്‍ നിന്നും ആരോപണവിധേയനയാ യുവാവ് സ്ഥലം വിട്ടുവെന്നും ഇയാള്‍ക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications