കൈവെട്ട് അധ്യാപകന്റെ ഹര്‍ജിക്കെതിരെ മാനേജ്‌മെന്റ്
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈവെട്ടിയ തൊടുപുഴ ന്യുമാന്‍ കോളേജ് അധ്യാപകന്‍ ടിജെ ജോസഫ് സര്‍വ്വകലാശാല ട്രൈബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിക്കെതിരായി കോളേജ് മാനേജ്‌മെന്റ് സത്യവാങ്മൂലം സമര്‍പ്പിച്ചു.
അധ്യാപകനെ പുറത്താക്കിയ നടപടിയെ ന്യായീകരിക്കുന്നതാണ് സത്യവാങ്മൂലം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജോസഫിനെതിരെ നടപടി എടുത്തതെന്ന് സത്യവാങ്മൂലത്തില്‍ മാനേജ്‌മെന്റ് വിശദീകരിയ്ക്കുന്നു. ട്രൈബ്യൂണല്‍ കേസ് നവംബര്‍ 27ന് പരിഗണിക്കും.
തന്റെ ഭാഗം വിശദീകരിയ്ക്കാനുള്ള സാഹചര്യം നല്‍കാതെ കോളെജ് മാനേജ്മെന്റ് സ്വീകരിച്ച ശിക്ഷാനടപടി സ്വഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടിജെ സര്‍വകലാശാല ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications