ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവും: ചെന്നിത്തല

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയായിരിക്കും മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ യുഡിഎഫിനെ നയിക്കുന്നത് ഉമ്മന്‍ചാണ്ടിയായിരിക്കും. നിയമസഭയിലെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമുള്ള കെ മുരളീധരന്റെ നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം ജില്ലയിലുണ്ടായ തിരിച്ചടി ഗൗരവമായി കാണും. പരാജയകാരണങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കെ.വി തോമസിന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications