സിപിഎമ്മിന്റെ തന്നിഷ്ടം പരാജയത്തിനിടയാക്കി
തിരുവനന്തപുരം: സിപിഎമ്മിന്റെ തന്നിഷ്ട നിലപാടുകളാണ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തിനു കാരണമെന്നു സിപിഐ.
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
സിപിഎം മതന്യൂനപക്ഷങ്ങളെ എതിരാളികളാക്കിയെന്നും സഭയുമായുളള ഏറ്റുമുട്ടല്‍ അനാവശ്യമായിരുന്നുവെന്നും സിപിഐ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ന്യൂനപക്ഷങ്ങളെ അകറ്റി നിര്‍ത്തിയ സിപിഎമ്മിന്റെ നയമാണ് പരാജയത്തിനു കാരണമായതെന്ന് ആര്‍എസ്പിയും വിമര്‍ശനമുന്നയിച്ചു.












Click it and Unblock the Notifications